തലയോലപ്പറമ്പിലെ ദൃശ്യം മോഡല്‍ കൊല. എല്ലിന്‍ കഷ്ണങ്ങള്‍ ലഭിച്ചു

തലയോലപറമ്പ്​ മാത്യു കൊലക്കേസിൽ ​പൊലീസ്​ നടത്തിയ പരിശോധനയിൽ എല്ലിൻ കഷണങ്ങൾ കണ്ടെത്തി. എന്നാൽ ഇത്​ കൊല്ലപ്പെട്ട മാത്യുവിന്റെ തന്നെയാണോ എന്ന്​ സ്​ഥിരീകരിച്ചിട്ടില്ല. ഇന്ന​ലെ പരിശോധന നടത്തിയ വാണിജ്യ സമുച്ചയത്തിന്​ സമീപത്തെ പുരയിടത്തിൽ നിന്നാണ്​ എല്ലിൻ കഷ്​ണങ്ങൾ കണ്ടെത്തിയത്​. ഫോറൻസിക്​ പരിശോധനക്ക്​ ശേഷം മാത്ര​മെ മാത്യുവി​ന്റെ ശരീരാവശിഷ്​ടങ്ങളാണിതെന്ന്​ സ്​ഥരീകരിക്കാൻ സാധിക്കുകയുള്ളു എന്ന്​ പൊലീസ്​ അറിയിച്ചു.

അനീഷിന്റെ പിതാവ് വാസുവിന്റെ മൊഴിയാണ്​ സംഭവത്തിൽ നിർണായകമായത്​. അനീഷാണ്​ കൊല നടത്തിയതെന്ന്​ കൊല്ലപ്പെട്ട മാത്യുവിന്റെ മകൾ നൈസിയോട്​ ​ വാസു പറയുകയായിരുന്നു.  മൊഴി ഉൾക്കൊള്ളുന്ന ഒാഡിയോ തലയോലപറമ്പ്​ പൊലീസിന്​ നൈസി കൈമാറിയതോടെയാണ്​ എട്ട്​ വർഷം മുമ്പ്​ നടന്ന കൊലപാതകത്തിന് തുമ്പുണ്ടാകുന്നത്.

കൊലപാതകി എന്ന് സംശയിക്കുന്ന അനീഷിനെ കള്ളനോട്ട് കേസിലാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന അനീഷ് അവിടെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഇവിടെയും കള്ളനോട്ട് അടിക്കാന്‍ തുടങ്ങി. മാത്യുവിന്റെ മൊഴിയെ തുടര്‍ന്ന് ഇന്നലെ തന്നെ കെട്ടിടത്തിന്റെ തറ പൊളിച്ച് പരിശോധന ആരംഭിച്ചിരുന്നു.

 

NO COMMENTS

LEAVE A REPLY