കൊച്ചി മെട്രോ കാക്കനാട്ടേക്ക്: ഫ്രഞ്ച് വായ്പയ്ക്ക് അംഗീകാരം

കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന് വായ്പ നല്‍കാന്‍ ഫ്രഞ്ച് വികസന ഏജന്‍സിയുടെ (എ.എഫ്.ഡി.) ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ തീരുമാനം. കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട വികസനത്തിനും അനുബന്ധ നഗര ഗതാഗത വികസനത്തിനുമായി 175 മില്യൺ യൂറോ വായ്പ നല്‍കാനാണ് ധാരണ.
1.35 ശതമാനമായിരിക്കും പലിശ നിരക്ക്. 25 വര്‍ഷമാണ് തിരിച്ചടവ് കാലയളവ്. കലൂർ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11.2 കിലോമീറ്റർ ദൂരമാണ് മെട്രോ നീട്ടുക. മൊത്തം 2577.25 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. നഗരഗതാഗത വികസനത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കുമുള്ള തുക ഇതിൽ വകയിരുത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY