Advertisement

നോട്ട് നിരോധനം നടപ്പിലാക്കാൻ വൈകിപ്പോയെന്ന് പ്രധാനമന്ത്രി

December 16, 2016
Google News 0 minutes Read
demonetisation

നോട്ട് നിരോധനം ജനങ്ങളെ വലയ്ക്കുന്നതിനിടയിൽ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും രംഗത്ത്. നോട്ട് നിരോധനം അവസാനത്തെ വഴിയല്ല, തുടക്കം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെങ്കിലും അഴിമതിയ്‌ക്കെതിരായ പോരാട്ടം ഈ സർക്കാർ തുടരുമെന്നും മോഡി വ്യക്തമാക്കി. ബിജെപി പാർലമെന്ററി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയുടെ രാഷ്ട്രീയത്തോട് ആശയപരമായി വിയോജിപ്പുള്ളവർ പോലും നോട്ട് നിരോധനത്തെ പിന്തുണക്കുന്നുവെന്നും നികേഷ് കുമാർ, നവീൻ പട്‌നായിക് എന്നിവരോട് ഞാൻ നന്ദി പറയുകയാണെന്നും മോഡി പറഞ്ഞു.

നോട്ട് നിരോധനത്തിൽ നമ്മൾ ഏറെ വൈകിപ്പോയി. 1971 ൽ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും എന്നാൽ അന്ന് ഇന്ദിരാഗാന്ധി അത് തള്ളിക്കളയുകയായിരുന്നുവെന്നും മോഡി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here