പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും

0
31
new vice president election date to be declared today

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ചര്‍ച്ചയ്‌ക്ക് സാധ്യതയില്ല.

ആദ്യം അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി ചര്‍ച്ച ചെയ്യണം എന്ന നിലപാടിലാണ് ഭരണപക്ഷം. പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി  ഇന്ന് പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കും.

ഇന്ന് ആറു മണിവരെ ദില്ലിയില്‍ ഉണ്ടാകണമെന്ന് എല്ലാ കോണ്‍ഗ്രസ് എംപിമാര്‍ക്കും രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമുണ്ട്. ഭരണപക്ഷം തന്നെ ചര്‍ച്ച തടസ്സപ്പെടുത്തി എന്ന പരാതിയുമായി പ്രതിപക്ഷ എംപിമാര്‍ ഇന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ കാണുന്നുണ്ട്

NO COMMENTS

LEAVE A REPLY