സോളാര്‍ കേസില്‍: സരിത എസ്.നായര്‍ക്കും ബിജു രാധാകൃഷ്ണനും തടവും പിഴയും

സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ്.നായര്‍ക്കും ബിജു രാധാകൃഷ്ണനും എതിരെ കോടതി വിധി.  മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയുമാണ് ഇരുവര്‍ക്കും ശിക്ഷ. പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി.

ഇരുവരും കുറ്റക്കാരാണെന്നു പെരുമ്പാവൂർ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ കൂട്ടുപ്രതികളായ സീരിയല്‍ നടി ശാലുമേനോനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂരിലെ സജാദില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് വിധി.

NO COMMENTS

LEAVE A REPLY