മൂന്നാറിൽ കാട്ടാന ഓട്ടോ തകർത്തു

0
89
wild elephant

മൂന്നാറിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമാകുന്നു. അരുവിക്കാട് എസ്‌റ്റേറ്റിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു. ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടു. എസ്റ്റേറ്റിലെ താമസക്കാരനായിരുന്ന ഹരിയുടെ ഓട്ടോ ബുധനാഴ്ച രാത്രി ആന തകർക്കുകയായിരുന്നു.

നാട്ടുകാർ ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ ഓടചിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മൂന്ന് വാഹനങ്ങളാണ് ആന തകർത്തത്. ഇപ്പോൾ എസ്റ്റേറ്റിലെ താമസക്കാർ ആറ് മണിയ്ക്ക് ശേഷം പുറത്തിറങ്ങാറില്ല.

NO COMMENTS

LEAVE A REPLY