ഐഎസ്എല്‍ ഫൈനല്‍: കരിഞ്ചന്തയില്‍ ടിക്കറ്റ് വിറ്റ രണ്ടുപേര്‍ പിടിയില്‍

ISL black ticket

ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റ രണ്ട് പേര്‍ പോലീസ് പിടിയിലായി. പാലാരിവട്ടം പോലീസാണ് ഇവരെ കസ്റ്റഡിയില്‍  എടുത്തത്.

കൊച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ സ്റ്റേഡിയം പരിസരത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. കരിഞ്ചന്തയില്‍ വരെ ടിക്കറ്റ് ലഭ്യമായിട്ടും കൗണ്ടര്‍ വഴി ടിക്കറ്റ് നല്‍കാത്തതായിരുന്നു കാണികളും സംഘാടകരും തമ്മില്‍ വാഗ്വാദം ഉണ്ടാകാന്‍ കാരണം. മുന്നൂറ് രൂപയുടം ടിക്കറ്റിന് 3000രൂപ വരെയാണ് കരിഞ്ചന്തയില്‍ ഈടാക്കുന്നത്.

ISL black ticket, kochi, kaloor, stadium, football, kerala blasters, atletico de kolkatha

NO COMMENTS

LEAVE A REPLY