സയനോരയ്ക്കെതിരെ നടന്ന അക്രമം. നടപടി ആവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍

sayanora issue

ഗായിക സയനോരയ്ക്കെതിരെ ഓട്ടോക്കാരുടെ അതിക്രമത്തിനെതിരെ നടപടി വേണമെന്ന് സിനിമാ പ്രവര്‍ത്തകര്‍. സയനോരയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംഗീത സംവിധായകരും പിന്നണി ഗായകരും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

സംഗീത സംവിധായകരായ എംജയചന്ദ്രന്‍,അല്‍ഫോണ്‍സ് ജോസഫ്, ഗോപി സുന്ദര്‍, ബിജി പാല്‍, രാഹുല്‍ രാ്, റോണി റാഫേല്‍ . ഗായകരായ ബിജു നാരായണണ്‍, മധു ബാലകൃഷ്ണന്‍, അഫ്സല്‍, സുധീപ് കുമാര്‍, വിധുപ്രതാപ്, റിമിടോമി, ഗായത്രി, ജ്യോത്സ്ന, രഞ്ജിനി ജോസ്, രാജലക്ഷ്മി എന്നിവരാണ് ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിയ്ക്ക് ഫാക്സ് സന്ദേശം ഉന്നയിച്ചത്.

sayanora, sayanora issue

NO COMMENTS

LEAVE A REPLY