സുനാമി മുന്നറിയിപ്പ്; രാജ്യങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

Tsunami Alert After 7.9-Magnitude Earthquake In Papua New Guinea

പാപ്വാ നുഗിനിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. യു.എസ് ജിയോളജിക്കൽ സർവേയാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇൻഡോനേഷ്യ, പാപ്വാ ന്യൂഗിനി, സോളമൻ ദ്വീപുകൾ എന്നീ രാജ്യങ്ങളുടെ തീരങ്ങളിലാണ് സുനാമിക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ന്യൂസിലാൻഡ് സർക്കാർ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ്് നൽകി കഴിഞ്ഞു.

ന്യൂ അയർലൻഡിൽ പ്രദേശിക സമയം 8.51നാണ് ഭൂചലനമുണ്ടായത്. 75 കിലോമീറ്റർ ചുറ്റളവിൽ.  75 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് കണക്കുകൾ.

NO COMMENTS

LEAVE A REPLY