ലോകം മുഴുവൻ ഇനി ദുബെയിലേക്ക്

Dubai shopping festival

ലോകം മുഴുവൻ ഇനി ദുബെയിലാണ്. 34 ദിവസം നീളുന്ന 22ആമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഈ മാസം 26ന് തുടക്കമാകും. ഏറെ പുതുമകളോടെയാണ് ഇത്തവണ ദുബൈ ഷോപ്പിങ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നതെന്ന് ദുബൈ ടൂറിസം വകുപ്പ് അറിയിച്ചു.

വാങ്ങൂ വിജയിക്കൂ ആഘോഷിക്കൂ എന്നതാണ് ഫെസ്റ്റിവലിന്റെ മുദ്രാവാക്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷണക്കണക്കിന് സന്ദർശകരെയാണ് ഫെസ്റ്റിവലിലേക്ക് പ്രതീക്ഷിക്കുന്നത്. വമ്പൻ സമ്മാനങ്ങളാണ് ഫെസ്റ്റിവലിൽ ജനങ്ങളെ കാത്തിരിക്കുന്നത്.

അപ്പാരൽ ആന്റ് ഫാഷൻ, ബ്യൂട്ടി ആന്റ് പെർഫ്യൂം, ഗോൾഡ് ആൻ് ജ്വല്ലറി എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത.് ഈ കാലയളവിൽ വൻ ഓഫറുകളാണ് മേള ഒരുക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY