രാഷ്ട്രീയ പാർട്ടികൾ 2000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ സ്വീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

fake currency

രാഷ്ട്രീയ പാർട്ടികൾ 2000 രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകൾ സ്വീകരിക്കരുതെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നിർദ്ദേശം. കള്ളപ്പണം തടയാനാണ് നടപടി.

അജ്ഞാതരിൽനിന്ന് സംഭാവനകൾ സ്വീകരിക്കരുത്. 2000 വും അതിന് മുകളിലേക്കുമുള്ള സംഭാവനകൾക്ക് രേഖകൾ ഉറപ്പാക്കണം. ഇതിനായി നിയമ ഭേദഗതി കൊണ്ടുവരണമെന്നും കമ്മീഷൻ.

അജ്ഞാത സംഭാവനകൾ കൊണ്ടുവരുന്നതിന് നിലവിൽ തടസ്സങ്ങളില്ല. എന്നാൽ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29 പ്രകാരം അപ്രഖ്യാപിത വിലക്കുണ്ട്. 20000 രൂപ മുതലുള്ള സംഭാവനകൾക്ക് സത്യവാങ്മൂലം നൽകണമെന്നാണ് നിയമം.

എന്നാൽ 20000 രൂപ എന്നത് 2000 രൂപയാക്കി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ സർക്കാരിന് ശുപാർശ നൽകി.

 

EC seeks ban on anonymous contributions to parties above Rs 2000

NO COMMENTS

LEAVE A REPLY