ദേശീയഗാനത്തെ അപമാനിച്ചെന്ന പരാതിയിൽ എഴുത്തുകാരനെ അറസ്റ്റ് ചെയ്തു

0
64
NATIONAL ANTHEM

ദേശീയഗാനത്തെ അപമാനിച്ചെന്ന പരാതിയിൽ എഴുത്തുകാരൻ കമൽസി ചവറയെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പോലീസാണ് കമൽസിയ്‌ക്കെതിരെ കേസ് റെജിസ്റ്റർ ചെയ്തത്. കോഴിക്കോട്, പെരുങ്ങളത്തുനിന്നാണ് പോലീസ് കമൽസിയെ അറസ്റ്റ് ചെയ്തത്.

ദേശീയഗാനത്തെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ നൽകി എന്ന യുവമോർച്ച പ്രവർത്തകന്റെ പരാതിയെ തുടർന്നാണ് കേസ്.

ശ്മശാനങ്ങളുടെ നോട്ട് പുസ്തകം എന്ന പേരിൽ കമൽസി എഴുതിയ നോവലിലെ ചില ഭാഗങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയതും അറസ്റ്റ് ചെയ്തതും.

NO COMMENTS

LEAVE A REPLY