ഈ കളി ജയിക്കാൻ വേണ്ടി മാത്രം

kerala blasters to final

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട ഇന്ന് ഇറങ്ങുന്നത് ജയിക്കാൻ വേണ്ടി മാത്രം. ആരാധകരുടെ എണ്ണത്തിൽ മറ്റെല്ലാ ടീമിനും മുകളിലാണ് ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ടുതന്നെ ഹോം ഗ്രൗണ്ടിലെ ഫൈനൽ മത്സരം ടീമിന് ജയിച്ചേ മതിയാകൂ…

മഞ്ഞയിൽ മുങ്ങിയ ഗാലറികൾ ആർത്തു വിളിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ടീം പ്രതീക്ഷിക്കുന്നില്ല, ഒപ്പം ആരാധകരും.

രണ്ടാം കിരീടത്തിനായി പോരാടുന്ന അത്‌ലറ്റികോ ഡി കൊൽത്തയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികൾ. കേരളവും ബംഗാളും ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒപ്പം ക്രിക്കറ്റിലിലെ രണ്ട് താരങ്ങളായ സച്ചിനും ഗാംഗുലിയുമാണ് ഈ രണ്ട് ടീമുകളുടെയും ഉടമകൾ എന്നതും ശ്രദ്ധേയം.

സീസണിലെ മങ്ങിയ തുടക്കത്തോടെയാണ് ഇരു ടീമുകളും ഫൈനൽ വരെ എത്തിയത്. പ്രീ സീണലിൽ രണ്ട് ടീമുകൾക്കും ആരാധതകരുടെ പഴി കേൾക്കേണ്ടി വന്നു. ഒടുവിൽ സൂപ്പർ താരങ്ങൾ നിറഞ്ഞ മുംബൈയെയും ഡൽഹിയേയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനൽ വരെ എത്തിയത്.

കൊൽക്കത്തയ്ക്ക് തണലായി ഇയാൻ ഹ്യൂമും കേരളത്തിന് രക്ഷയായി സി കെ വിനീതും എത്തിയതാണ് ഇരു ടീമുകളെയും വിജയത്തിലേക്ക് നയിച്ചത്.

തുല്യ ശക്തികളായ രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആരു ജയിക്കുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. അറ്റ്‌ലറ്റിക്കോയ്ക്ക് വേണ്ടത് രണ്ടാം വിജയമെങ്കിൽ കന്നി വിജയം പ്രതീക്ഷിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് കേരളവും ബംഗാളും…

NO COMMENTS

LEAVE A REPLY