മീനുകളിൽ രാസവസ്തുക്കൾ; സർക്കാർ ഇന്ന് ഉന്നതതല യോഗം ചേരും

adulteration in fish

രാസവസ്തുക്കൾ നിറഞ്ഞ മീനുകൾ വിറ്റഴിക്കുന്നത് തടയാൻ സർക്കാർ ഇന്ന് ഉന്നതതല യോഗം വിളിച്ചു. സോഡിയം ബെൻസോയേറ്റ് കലർന്ന മീനാണ് കേരളത്തിലെ മാർക്കറ്റുകളിൽ വിൽക്കുന്നതെന്ന വാർത്തകളെ തുടർന്നാണ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നത്.

സംഭവത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. സർക്കാറിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് പുറമെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറിസ് ടെക്‌നോളജി ഉദ്യോഗസ്ഥരും ഫുഡ്‌സേഫ്റ്റി വിഭാഗം ജില്ലാ മേധാവികലും ഫിഷറിസ് സർവ്വകലാശാലയിലെ വിദഗ്ധരും യോഗത്തിൽ പങ്കെടുക്കും.

adulteration in fish

NO COMMENTS

LEAVE A REPLY