സാമൂഹ്യ പ്രവർത്തകൻ നദീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു

nadeer

ദേശീയ ഗാനത്തെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ കമൽ സി ചവറയെ ആശുപത്രിയിൽ സന്ദർശിച്ച സാമൂഹ്യ പ്രവർത്തകനും സ്വതന്ത്രമാധ്യമ പ്രവർത്തക നുമായ നദീറിനെ(നദി) പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നാണ് ഷാഡോ പോലീസ് നദിയെ കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ ആറളം പോലീസ് സ്‌റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തി ലാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ നദിയെ കസ്റ്റഡിയിലെടുത്തതെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു.

കഴിഞ്ഞ മാർച്ച് മൂന്നിന് ആറളം ഫാം സന്ദർശിച്ച മാവോയിസ്റ്റുകൾ പ്രദേശവാസികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടു തീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്ന കേസിലാണ് നടപടി. എന്നാൽ നദീറിന്റെ പേരിൽ കേസ് നിലവിലില്ല.

ഇടുക്കി ഡിവൈഎസ്പി പ്രജീഷിനാണ് അന്വേഷണ ചുമതല. സുന്ദരി, കന്യാകുമാരി, പിപി മൊയ്തീൻ എന്നിവരാണ് കേസിൽ പ്രതികൾ. ഇവരെ കൂടാതെ കണ്ടാലറിയുന്ന മൂന്നുപേരേയും ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ പെട്ടയാളാ ണോയെന്ന് അറിയാനാണ് നദിയെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് നദിക്കെതിരെ യുഎപിഎ ചുമത്തിയെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആറളം ഫാമിൽ നദി ലഘുലേഖ വിതരണം ചെയ്തുവെന്നുമാണ് പോലീസ് ഭാഷ്യമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ സാമൂഹ്യ പ്രവർത്തകനായ നദിയുടെ പേരിൽ ഇതുവരെയും കേസുകളൊന്നുംതന്നെ റജിസ്റ്റർ ചെയ്തിട്ടില്ല. അതേ സമയം മാവോയിസ്റ്റ് നേതാവിനെ പിടിച്ചതിന് തുല്യമായ പ്രവർത്തനമാണ് പോലീസ് നടത്തുന്നതെന്നും സുഹൃത്തുക്കൾ പറഞ്ഞു.

കഴിഞ്ഞ വർഷം എൽജിബിടി ക്വീർ പ്രൈഡ് മാർച്ചു കഴിഞ്ഞ് നദിയും കൂട്ടുകാരും പൊന്മുടി സന്ദർശിച്ചതിനെ മോവോയിസ്റ്റുകളുടെ സന്ദർശനമെന്ന രീതിയിൽ പ്രചാരണം നടത്തിയിരുന്നു.

 

nadeer in police custody

NO COMMENTS

LEAVE A REPLY