റിപ്പർ ജയാനന്ദന് മരണംവരെ തടവ് ശിക്ഷ

കവർച്ചാ ശ്രമത്തിനിടെ സ്ത്രീയെ കൊലപ്പെടുത്തി കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതി റിപ്പർ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം മരണംവരെ തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു.

പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് പ്രതി അർഹനായിരിക്കില്ല എന്നും കോടതി അറിയിച്ചു.

എറണാകുളം പുത്തൻ വേലിക്കരയിൽ പത്മാക്ഷി എന്ന സ്ത്രീയെയാണ് ജയാനന്ദൻ കൊലപ്പെടുത്തിയത്. സ്ത്രീകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ജയിൽ ചാടിയ ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു.

NO COMMENTS

LEAVE A REPLY