ട്രയിനിൽനിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിന് ഇടയിൽപെട്ട് യുവാവിന്റെ കാൽപാദം അറ്റു

0
209

ട്രയിനിൽനിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രയിനിനുമിടയിൽപെട്ട് യുവാവിന്റെ കാൽ അറ്റ് തൂങ്ങി. പാസഞ്ചർ ട്രയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ 8.15 ഓടെ കണിയാപുരം റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. കഠിനംകുളം വെട്ടുതറ പുതുവാൾ പുരയിടത്തിൽ രമേശ് (38)ആണ് അപകടത്തിൽ പെട്ടത്.

കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് യാത്രക്കാർ ട്രയിൻ ചങ്ങല വലിച്ച് നിർത്തുകയായിരുന്നു. പ്ലാറ്റ്‌ഫോമിൽ കിടക്കുന്ന രമേശിനെ ആശുപത്രിയിലെ ത്തിക്കാൻ റെയിൽവേ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

അറ്റുപോയ പാദം തുന്നിച്ചേർക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാത്തതിനെ തുടർന്ന് കാൽ പാദത്തിന് മുകളിൽവെച്ച് മുറിച്ചുകളയുകയായിരുന്നു.

NO COMMENTS

LEAVE A REPLY