പോലീസ് സേനയുടെ മനോവീര്യം നിലനിർത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല; വി എസ്

കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി വിഎസ് അച്യുതാനന്ദൻ രംഗത്ത്. ഫോർട്ട് കൊച്ചിയിൽ ഒരു കുടുംബത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തിനെതിരെയും എഴുത്തുകാരൻ കമൽ സി യെ അറസ്റ്റ് ചെയ്യുകയും ഭീ,ണിപ്പെടുത്തുകയും ചെയ്തതിനെതിരയുമാണ് വിഎസ് രംഗത്തെത്തിയിരിക്കുന്നത്.
പോലീസ് സേനയുടെ മനോവീര്യം നിലനിർത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ലെന്ന് വിഎസ് പറഞ്ഞു.
ദേശീയഗാനത്തെ അപമാനിച്ചുവെന്ന യുവ മോർച്ച പ്രവർത്തകൻ ഡിജിപിയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് കമൽ സി യ്ക്കെതിരെ നടപടിയെടുത്തതെന്ന് പറയുന്നു. നട്ടെല്ല് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇത് ജനങ്ങൾക്കിടയിൽ ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്ന ധാരണ ഉണ്ടാക്കുമെന്നും വി എസ് പറഞ്ഞു.
ഇത്തരം ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുകതന്നെയാണ് വേണ്ടതെന്നും എങ്കിൽ മാത്രമേ പോലീസ് സേനയുടെ മനോവീര്യം നിലനിർത്താനാകൂ എന്നും വി എസ് പ്രസ്താവനയിൽ പറഞ്ഞു.
ദളിതരും ആദിവാസികളും എഴുത്തുകാരും കലാകാരൻമാരും സ്വതന്ത്രമായും നിർഭയമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. കൽബുർഗിമാരുടെയും പൻസാരമാരുടെയും ഗതി കേരളത്തിലെ എഴുത്തുകാർക്ക് ഉണ്ടാകരുതെന്നും ഇത് ഉറപ്പുവരുത്താൻ ബാധ്യസ്ഥരാണ് കേരള്തതിലെ പോലീസുകാരെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here