വിഷ്ണു വധക്കേസ്; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

vishnu murder case

സിപിഎം വഞ്ചിയൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിഷ്ണുവിനെ കൊലപ്പെ
ടുത്തിയ കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. കേസിലെ പ്രതികളായ 11 ആർഎസ്എസ് പ്രവർത്തകർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

ഒരാൾക്ക് ജീവപര്യന്തവും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആൾക്ക് 3 വർഷം തടവും കോടതി വിധിച്ചു. വിഷ്ണുവിന്റെ കുടുംബത്തിന് പ്രതികൾ 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 13 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 14 പ്രതികളിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. 2008 ഏപ്രിൽ ഒന്നിനായിരുന്നു വിഷ്ണുവിനെ കൊലപ്പെടുത്തിയത്.

കൈതമുക്ക് സ്വദേശി സന്തോഷ്, കേരളാദിത്യപുരം സ്വദേശികളായ കക്കോട്ട മനോജ് എന്ന മനോജ്, ബിജുകുമാർ, ഹരിലാൽ, മണക്കാട് സ്വദേശി രഞ്ജിത്ത്കുമാർ, മലപ്പരിക്കോണം സ്വദേശി ബാലു മഹീന്ദ്ര, ആനയറ സ്വദേശികളായ വിപിൻ എന്ന ബിബിൻ, കടവൂർ സതീഷ് എന്ന സതീഷ് കുമാർ, പേട്ട സ്വദേശി ബോസ്, വട്ടിയൂർക്കാവ് സ്വദേശി മണികണ്ഠൻ എന്ന സതീഷ്, ചെഞ്ചേരി സ്വദേശി വിനോദ്കുമാർ, ശ്രീകാര്യം സ്വദേശി സുബാഷ്, കരിക്കകം സ്വദേശി ശിവലാൽ എന്നിവർക്കെതിരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.

 

vishnu murder case

NO COMMENTS

LEAVE A REPLY