അടുത്ത അദ്ധ്യയന വർഷം മുതൽ എൻട്രൻസ് പരീക്ഷ ഇല്ല; നീറ്റ് നടപ്പിലാക്കും

entrance neet result stay KERALA engineering rank list published

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

    • 2017-18 അദ്ധ്യയന വർഷം മുതൽ എഞ്ചിനീയറിംഗ് ഒഴികെ മെഡിക്കൽ, ആയുഷ് , അഗ്രികൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണൽ പഠനമേഖലകളിൽ കേരളം പ്രത്യേകിച്ച് എൻട്രൻസ് പരീക്ഷ നടത്തില്ല. നീറ്റ് റാങ്ക് ലിസ്റ്റ് ഇതിന് ബാധകമാക്കുകയും അതിൽ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുകയും ചെയ്യും.
    • നാട്ടകം ഗവൺമെൻറ് പോളിടെക്‌നിക് കേളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിനിരയായി ചികിത്സയിൽ കഴിയുന്ന അവിനാഷ്, ഷൈജു ടി. ഗോപി എന്നീ വിദ്യാർത്ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വഹിക്കും.
    • തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ 5 സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ 105 തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. 50 ഡോക്ടർമാർ, 55 സ്റ്റാഫ് നേഴ്‌സുമാർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.
    • വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്തിട്ടുള്ള കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി 2017 ഡിസംബർ 31 വരെ ഒരു വർഷത്തേയ്ക്കു കൂടി നീട്ടി. കാലാവധി 2016 ഡിസംബർ 31ന്അവസാനിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY