ഫ്‌ളാറ്റിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ ബാൽക്കണിയിൽനിന്ന് വീണ് അമ്മ മരിച്ചു

mother died when saving her son

ഫ്‌ളാറ്റിനുള്ളിൽ കുടുങ്ങിപ്പോയ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ അമ്മ ഫ്‌ളാറ്റിൽനിന്ന് വീണ് മരിച്ചു. കാക്കനാട്ടെ വിഎസ്എൻഎൽ റോഡിന് സമീപമുള്ള ഫ്‌ളാറ്റിന്റെ പതിനാലാം നിലയിൽനിന്ന് വീണാണ് യുവതി മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.

മാവേലിക്കര പുഷ്പമംഗലത്ത് വീട്ടിൽ എസ് സജിത്തിന്റെ ഭാര്യ മേഘ(23)ആണ് മരിച്ചത്. ഇവരുടെ രണ്ട് വയസ്സുള്ള മകൻ ശിവത് ആണ് പതിനാലാം നിലയിൽ കുടുങ്ങിപ്പോയത്.

വേസ്റ്റ് പുറത്തേക്കിടാൻ മേഘ ഇറങ്ങിയതോടെ വാതിൽ കാറ്റിന് അടഞ്ഞ് പോകുകയും കുഞ്ഞ് വീടിനുള്ളിൽ കുടുങ്ങി പോവുകയായിരുന്നു. ശബ്ദത്തിൽ വാതിൽ അടഞ്ഞതോടെ കുഞ്ഞ് കരയാൻ തുടങ്ങി.

തുടർന്ന് ഫ്‌ളാറ്റില സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയും അവർ തുറക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് മേഘ പുറകുവശത്തെ പിരിയൻ ഗോവണി വഴി കയറി ബാൽക്കണിയിലേക്ക് കടക്കാൻ ശ്രമിച്ചതും താഴെ വീണതും.

ഗോവണിയിൽ അൽപ്പ നേരം തൂങ്ങി നിന്ന മേഘ കാർപ്പോർച്ച് തകർത്ത് താഴെ വീഴുകയായിരുന്നു. മേഘയെ ഉടൻതന്നെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുമ്പ് സമാനമായ രീതിയിൽ വാതിൽ കുടുങ്ങിയിരുന്നുവെന്നും സുരക്ഷാ ജീവനക്കാർ ബാൽക്കണി വഴി ഫ്‌ളാറ്റിനുള്ളിൽ കയറി വാതിൽ തുറക്കുകയും ചെയ്തിട്ടുണ്ടായിരുന്നുവെന്നും. ഇതായിരിക്കാം അങ്ങനെയൊരു പ്രവർത്തിയിലേക്ക് മേഖയെ നയിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

അന്നുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായിരുന്നില്ല തിങ്കളാഴ്ച ഫ്‌ളാറ്റിൽ ഉണ്ടായിരുന്നത്. നിലവിലെ ജീവനക്കാർ വാതിൽ കുത്തി തുറക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.

കായംകുളം പുളിമുക്ക് മോഹനൻ- ലത ദമ്പതികളുടെ മകളാണ് മേഘ. ഭർത്താവ് സുജിത്ത് തമ്മനത്തെ ഐബിഐഎസ് മെഡിക്കൽസ് മാനേജിങ് ഡയറക്ടറാണ്.

mother died when saving her son

NO COMMENTS

LEAVE A REPLY