തെളിവില്ല; നദീറിനെ പോലീസ് വിട്ടയച്ചു

nadeer

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെ ടുത്ത സാമൂഹ്യ പ്രവർത്തകൻ നദീറിനെ(നദി) പോലീസ് വിട്ടയച്ചു. യുഎപിഎ ചുമത്താനുള്ള തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നദീറിനെ പോലീസ് വിട്ടയച്ചത്.

ദേശീയ ഗാനത്തെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ കമൽ സി ചവറയെ ആശുപത്രിയിൽ കാണാനെത്തിയ നദിയെ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ഷാഡോ പോലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ ആറളം ഫാമിലെത്തിയ മാവോയിസ്റ്റുകളിൽ ഒരാൾ നദിയാണെന്ന സംശയത്തെ തുടർന്നായിരുന്നു പോലീസ് നദിയെ ചോദ്യം ചെയ്യാനായി കൊണ്ടുപോയത്.

മാവോയിസ്റ്റ് സംഘത്തിൽ ഉള്ള ആളാണ് നദീറെന്ന് ആദിവാസികൾ തിരിച്ചറിഞ്ഞെന്നും നദീറിന് മേൽ നേരത്തെ ഉള്ള കേസ് ആണെന്നും പോലീസ് പറഞ്ഞിരുന്നു. കണ്ണൂർ ആറളം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 148/16 കേസിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കൽ കൊളജ് പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് മൂന്നിന് ആറളം ഫാം സന്ദർശിച്ച മാവോയിസ്റ്റുകൾ പ്രദേശവാസികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടു തീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്നതാണ് കേസ്.

പോലീസ് യുഎപിഎ ചുമത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ കേരളാ പോലീസിന്റെ നടപടിയ്‌ക്കെതിരെ വിഎസ് അച്യുതാനന്ദനും,  കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. തുടർന്നാണ് നദീറിനെ വിട്ടയച്ചത്.

 

Nadeer

NO COMMENTS

LEAVE A REPLY