തുർക്കിയിലെ റഷ്യൻ അംബാസിഡർ വെടിയേറ്റ് മരിച്ചു

Russian ambassador Andrey Karlov shot dead in Ankara

തുർക്കിയിലെ റഷ്യൻ അംബാസിഡർ ആന്ദ്രേ കാർലോവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. തുർക്കിയിലെ അങ്കാറയിൽ ഫോട്ടോ പ്രദർശനത്തിൽ പങ്കെടുക്കവെയാണ് അക്രമി വെടിവെച്ചത്.

ഗുരുതരമായി പരിക്കേറ്റ കാർലോവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവെപ്പിൽ പ്രദർശനം കാണാനെത്തിയ നിരവധി പേർക്ക് പരിക്കേറ്റു.

andrei-karlov-shot-dead ദിവസങ്ങൾക്ക് മുമ്പ് സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ റഷ്യ ഇടപ്പെട്ടതിനെതിരെ തുർക്കിയിൽ വൻ പ്രതിഷേധം നടന്നിരുന്നു. ആലപ്പോയിലെ മാനുഷിക ദുരന്തത്തിന് പിറകിൽ റഷ്യയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധ റാലി നടത്തിയത്.

Russian ambassador Andrey Karlov shot dead in Ankara

NO COMMENTS

LEAVE A REPLY