സ്പീക്കറുടെ അധികാരദണ്ഡുമായി എംഎൽഎ നിയമസഭയിൽനിന്ന് ഇറങ്ങിയോടി – വീഡിയോ

Tripura

സ്പീക്കറുടെ ഔദ്യോഗിക ദണ്ഡുമായി എംഎൽഎ ഇറങ്ങിയോടി. പിന്നാലെ എംഎൽഎയെ പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥർ. ത്രിപുര നിയമസഭയിലാണ് സംഭവം.

ത്രിണമൂൽ കോൺഗ്രസ് എംഎൽഎ സുദീപ് റോയ് ബർമനാണ് ഇത്തരമൊരു സാഹസികത്തിന് മുതിർന്നത്. ത്രിപുര സ്പീക്കറുടെ അധികാര ചിഹ്നമാണ് വെള്ളനിറത്തിലുള്ള ദണ്ഡ്.

Subscribe to watch more

നടപടിക്രമങ്ങൾ തടയാനാണ് ബർമാൻ ദണ്ഡ് കൈകക്കലാക്കിയത്. സിപിഎം മന്ത്രിയ്ക്ക് നേരെയുള്ള സ്ത്രീപീഡന ആരോപണം കോൺഗ്രസ്-ടിഎംസി നിയമസഭാംഗങ്ങൾ നിയമസഭയിൽ ഉന്നയിക്കവെയാണ് സംഭവം.

സ്പീക്കറുടെ കയ്യിൽനിന്ന്‌ ദണ്ഡ് പിടിച്ചെടുത്ത എംഎൽഎ പുറത്തേക്ക് ഓടുകയായിരുന്നു. വാച്ച് ആന്റ് വാർഡ് ജീവനക്കാർ പിന്നാലെ ഓടിയെങ്കിലും അരമണിക്കൂറിന് ശേഷമാണ് ദണ്ഡുമായി വാച്ച് ആന്റ് വാർഡ് ജീവനക്കാർ തിരിച്ചെത്തിയത്.

Tripura MLA runs away with Speaker’s mace, stalls house

NO COMMENTS

LEAVE A REPLY