ഡൽഹിയിൽ പെൺകുട്ടി കാറിനുള്ളിൽ വെടിയേറ്റ് മരിച്ചു

17 year old killed

അമ്മ നോക്കി നിൽക്കേ ഡൽഹിയിൽ 17 കാരി കാറിനുള്ളിൽ വെടിയേറ്റ് മരിച്ചു. ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. കൊലപാതകത്തിൽ പെൺകുട്ടിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ സൃഹൃത്ത് ശുഭാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി മരിക്കുമ്പോൾ കാറിലുണ്ടായിരുന്ന ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

വീടിന് മുന്നിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കാറിൽ എത്തിയ പെൺകുട്ടിയ്ക്ക് നേരെ കാറിനുള്ളിൽവെച്ച് തന്നെ വെടിവെക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും ഓടി രക്ഷപ്പെട്ടതായും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

17 year old killed by friend inside car in indelhi

NO COMMENTS

LEAVE A REPLY