ബാങ്ക് ജീവനക്കാര്‍ സമരത്തിന്

നോട്ട് പ്രതിസന്ധി പരിഹാരമില്ലാതെ തുടരവെ, ബാങ്കുകളും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി  ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. അഖിലേന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ), അഖിലേന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ഈമാസം 28 മുതല്‍ ജനുവരി മൂന്നു വരെ സംസ്ഥാന തലസ്ഥാനങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധ റാലി നടത്തും.

ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് ഈ മാസം 31നുശേഷവും  പ്രതിസന്ധിക്ക് അയവുവരില്ലെന്നതാണ് ഇപ്പോഴത്തെ സൂചന.
പുതിയ നോട്ടിന്‍െറ വന്‍ശേഖരം രാജ്യമെമ്പാടും  പിടിക്കപ്പെടുന്നത് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുക, ഇടപാടുകാരുടെ രോഷത്തില്‍നിന്ന് ബാങ്ക് ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുക, അധിക ജോലി ചെയ്തതിന് നഷ്ടപരിഹാരം നല്‍കുക, എല്ലാ എ.ടി.എമ്മുകളും പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നത്.

bank employees, currency ban, overtime , protest

 

NO COMMENTS

LEAVE A REPLY