സമയമില്ലെങ്കിൽ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്ന് ചെന്നിത്തല

ramesh chennithala

മുഖ്യമന്ത്രി പിണറായി വിജയന് സമയമില്ലെങ്കിൽ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സർക്കാരിന് കീഴിൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കേരളാ പോലീസ് എന്നും ചെന്നിത്തല പറഞ്ഞു.

മവോയിസ്റ്റ് ബന്ധം ആരോപിച്ച് എഴുത്തുകാരൻ കമൽ സി ചവറയെയും സാമൂഹ്യ പ്രവർത്തകൻ നദീറിനെയും ചുമരെഴുത്തിന്റെ പേരിൽ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

NO COMMENTS

LEAVE A REPLY