ഇതല്ല കരീന-സെയ്ഫ് ദമ്പതികളുടെ കുഞ്ഞ്

fake pic of kareena saif ali khan

കരീന കപൂർ-സെയ്ഫ് അലി ഖാൻ ദമ്പതികളുടെ കുഞ്ഞെന്ന തലക്കെട്ടോടെ പ്രചരിക്കുന്ന കുഞ്ഞിന്റെ ചിത്രം ദമ്പതികളുടേതല്ലെന്ന് റിപ്പോർട്ട്. സെയ്ഫിന്റെ വാക്താവാണ് ഇക്കാര്യം എബിപി ന്യൂസിനോട് പറഞ്ഞത്.

ഒആശുപത്രിയിൽ കിടക്കുന്ന കരീന ഒരു നവജാതശിശുവിന്റെ തലയിൽ ചുംബിക്കുന്നതാണ് ചിത്രം. എന്നാൽ ഈ ചിത്രം മോർഫ് ചെയ്തതാണെന്നാണ് ഇരുവരും പറയുന്നത്. തങ്ങൾ ഇതുവരെ കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടിട്ടില്ലെന്നും താരങ്ങൾ പറയുന്നു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ബോളിവുഡിന്റെ ബെബോ കരീന കപൂറിനും സെയ്ഫ് അലി ഖാനും കുഞ്ഞ് പിറന്നത്.

fake pic of kareena saif ali khan

NO COMMENTS

LEAVE A REPLY