സിനിമാ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ഇപ്പോള്‍ തീയറ്റററില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും. റിലീസില്ലെങ്കില്‍ ചിത്രം പിന്‍വലിക്കാം എന്നാണ് ഇവരുടെ ആവശ്യം. പുലിമുരുകന്‍, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ അടക്കമുള്ള ചിത്രങ്ങളാണ് തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നത്. വിതരണക്കാര്‍ക്ക് ഇതിനോട് യോജിപ്പില്ലെങ്കിലും ക്രിസ്മസിന് പുതിയ പടങ്ങള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനത്തിലാണ് ഇവര്‍. കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലന്‍ മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ച അലസി പോയിരുന്നു.
തീയറ്ററുകളില്‍ ലഭിക്കുന്ന വരുമാനത്തിന്റെ വരുമാനത്തിന്റെ നികുതി കുറച്ചുള്ള തുകയുടം 60 ശതമാനമാണ് നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമായി നല്‍കുന്നത്. ഇത് അമ്പത് ശതമാനമാക്കി കുറയ്ക്കണം എന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം.

NO COMMENTS

LEAVE A REPLY