പാരസെറ്റാമോൾ ഉൾപ്പെടെയുള്ള എഴ് മരുന്നുകൾക്ക് നിരോധനം

കേരളത്തിൽ പാരസെറ്റാമോൾ ഉൾപ്പെടെയുള്ള എഴ് മരുന്നുകൾക്ക് നിരോധനം. മരുന്നുകളുടെ വിൽപ്പനയും വിതരണം നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധന നടത്തുകയും ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി.

Read More : ഈ മരുന്നൊന്നും കഴിക്കല്ലേ….

നിരോധിച്ച മരുന്നുകളുടെ സ്റ്റോക്ക് കൈവശമുളളവർ ഇവ ഏജൻസികൾക്ക് തിരിച്ചുനൽകണമെന്നും അതിന്റെ പൂർണ വിവരങ്ങൾ അതത് ജില്ലാ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിൽ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിരോധിച്ച മരുന്നുകൾ

  • VERTIX16(Betahistine Hcl.Tab I.P), BT1233, M/S.Boffin Biotech Pvt. Ltd., VillBehral, Paonta Sahib, Sirmour173 025, H.P.
  • Paracetamol Tab I.P, 14106705, M/S.Mercury Laboratories Ltd, Unit No. 2, Jarodiapura, Vadodara391 510.
  • ULTRAMED, ULTY 5003, M/S.Chimak Healthcare, Below DFO Office, P.O., Galang, Solan173 212.
  • Hydrocortisone Sodium Susccinate Injection IP, HCI 115045, M/s.Vivek Pharmchem (I) Ltd, N H 8, Chimanpura, Amar303 102.
  • Cefpodoxime & Potassium, Clavulanate Oral Suspension (GENIPODXL), UBD 6001 B, M/s.Utlra Drugs Pvt. Ltd, Manpura, Nalagarh, Solan, Himachal Pradesh.
  • NODOL, ST 1443, M/s.SIEMEN Laboratories India, 59,IDC, Mahrauli Road, Gurgaon.
  • GLIMIAN2, NP 001, M/s.Noel Pharma (India) Pvt, Ltd, Khsara No. 66/3 & 67/2, Juddi Kalan, Baddi Dist.Solan, H.P.173 205.

banned medicines

NO COMMENTS

LEAVE A REPLY