അപകടത്തിൽ ഗുരുതര പരിക്കേറ്റ് റോഡിൽ കിടക്കുന്നവരെ രക്ഷിക്കാതെ മന്ത്രിയുടെ കാർ യാത്ര

Telangana minister

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് റോഡിൽ കിടക്കുന്നവരെ രക്ഷിക്കാതെ തെലങ്കാന മന്ത്രിയുടെ കാർ യാത്ര. ഞായറാഴ്ച ഉച്ചക്ക് ജയശങ്കർ ഭുപാലപള്ളി ജില്ലയിലെ പാലംപേറ്റ് ഗ്രാമത്തിലെ നല്ലകലുവ ക്രോസ് റോഡിലാണ് സംഭവം.

റോഡിൽ ആരും രക്ഷിക്കാനില്ലാതെ അപകടത്തിൽപെട്ടവർ റോഡിൽ കിടക്കുമ്പോൾ ആദിവാസി ക്ഷേമ മന്ത്രി അസ്മീറ ചാന്ദുലാൽ കാറിൽ കടന്നുപോകുന്ന ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ട്രക്ക് ബൈക്കിൽ ഇടിച്ച് തദുരി മദുസുദനാ ചാരിയെന്ന 30കാരനും രണ്ടു സുഹൃത്തുക്കളും അപകടത്തിൽ പെടുകയായിരുന്നു. ചാരി സംഭവസ്ഥലത്തുതന്നെ മരിച്ചു, സുഹൃത്തുക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

സമീപത്തെ ഗ്രാമവാസികൾ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും ചാരിയെ ആശുപത്രിയിലെത്തിക്കാൻ വാഹനത്തിനായി ശ്രമിക്കുകയും ചെയ്യുമ്പോഴാണ് മന്ത്രി ഇതിലൂടെ കടന്നുപോയത്. വാഹനത്തിന്റെ മുൻസീറ്റിൽ തന്നെ മന്ത്രിയുണ്ടായിരുന്നെന്നും അദ്ദേഹം പരിക്കേറ്റവരെ അവഗണിച്ച് മുന്നോട്ട് പോകുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.

താൻ ആ സമയത്ത് വളരെ തിരക്കിലായിരുന്നു എന്നാണ് മന്ത്രി ഇതോട് പ്രതികരിച്ചത്. തന്റെ ബന്ധുവിൻെര ഫോൺ കോൾ വന്നപ്പോൾ തിരക്കിലായിപ്പോയെന്നും മന്ത്രി പ്രതികരിച്ചു.

Telangana Minister drives past road accident victim, says he was in a hurry

 

NO COMMENTS

LEAVE A REPLY