735 തെരുവുനായകൾക്ക് അഭയമായി ഒരു സോഫ്റ്റ് വെയർ എൻജിനീയർ

രാജേഷിന്റെ കാർ തന്റെ അര ഏക്കറോളം വരുന്ന ഫാം ഗേറ്റ് കടന്ന് വരുമ്പോളേ നാനാഭാഗങ്ങളിൽ നിന്നും നിരവധി പട്ടികൾ ഓടിയെത്തും..തങ്ങളുടെ യജമാനനെ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ.

ബംഗലൂരുവിലെ സോഫ്‌റ്റ്വെയർ എഞ്ചിനയറായ രാജേഷ് ശുക്ല എന്ന ഈ 45 കാരന് സ്വന്തമായുള്ളത് ഒന്നും രണ്ടും പട്ടികളല്ല, മറിച്ച് 735 നായകളാണ്.

This Bengaluru Man Is A Dad To 735 Dogs

ജോലിയ്ക്കും കുടുംബത്തിനും മാത്രം സമയം നീക്കിവച്ച് മെട്രോ നഗതരത്തിന്റെ തിരക്കുകളിൽ എല്ലാവരും മുങ്ങി താഴ്ന്നപ്പോൾ, ഇദ്ദേഹം തെരുവിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്ക് ഒരു രക്ഷകർത്താവായി മാറി.

This Bengaluru Man Is A Dad To 735 Dogs

അസുഖങ്ങൾ മൂലവും , മറ്റു കാരണങ്ങൾ കൊണ്ടും ഉപേക്ഷിക്കപ്പെട്ട് നോക്കാൻ ആരുമില്ലാതെ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന നിരവധി നായ്ക്കൾക്ക് ഇന്ന് ഒരു ആശ്രയമാണ് ഈ മനുഷ്യൻ.

This Bengaluru Man Is A Dad To 735 Dogs

പട്ടികളുടെ എണ്ണം അധികമായപ്പോൾ അവയെ എല്ലാം താമസിപ്പിക്കാൻ സ്ഥലപരിമിതികൾ മൂലം സാധിക്കാതിരുന്ന രാജേഷ് ബംഗലൂരുവിൽ ഒരു ഫാം സ്വന്തമാക്കി. അവിടെ നായകളെ വെറുതെ കൊണ്ടുവന്ന് താമസിപ്പിക്കുക മാത്രമല്ല ഇദ്ദേഹം ചെയ്തത്. തന്റെ പ്രിയപ്പെട്ട 735 പട്ടികളെയും നോക്കാൻ 10 പേരെ നിയോഗിക്കുകയും ചെയ്തു. ഇതിൽ പരിശീലനം ലഭിച്ച വെറ്റിനറി അസിസ്റ്റന്റ്‌സും വരും..

This Bengaluru Man Is A Dad To 735 Dogs

200 കിലോഗ്രാം ചിക്കനും ചോറുമാണ് നായകൾക്കായി ദിവസേന ഇവിടെ പാകം ചെയ്യുന്നത്. ഇതിനൊക്കെ കൂടി ദിവസേന 45,000 മുതൽ 50,000 രൂപവരെയാണ് ചിലവ് വരുന്നത്.

This Bengaluru Man Is A Dad To 735 Dogs

നിരവധി ആക്ടിവിസ്റ്റുകൾ ഇങ്ങോട്ട് പ്രവേശനം ആവശ്യപ്പെട്ട് രാജേഷിനെ സമീപീക്കുന്നുണ്ട്, പോരാത്തതിന് പരാതികളുമായി അയൽക്കാരുമണ്ട്. എന്നാൽ രാജേഷിനെ യാതൊന്നും ബാധിക്കുന്നില്ല, കാരണം ആ ലോകത്ത് രാജേഷും നായകളും മാത്രമേ ഉള്ളൂ.

This Bengaluru Man Is A Dad To 735 Dogs

This Bengaluru Man Is A Dad To 735 Dogs

NO COMMENTS

LEAVE A REPLY