ക്രിസ്തുമസ് റിലീസുകള്‍, നിര്‍മ്മാതാക്കള്‍ക്ക് ഭിന്ന സ്വരം
പ്രദര്‍ശനം തുടരുന്ന മലയാള സിനിമകള്‍ തീയറ്ററില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് തീയറ്ററര്‍ ഉടമകള്‍. ഇന്നലെ വരെ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന സിനിമകളും പിന്‍വലിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മറ്റ് അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഇത് സഹായകരമാകും എന്ന കാര്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ചിത്രങ്ങള്‍ തീയറ്ററില്‍ നിന്ന് പിന്‍വലിക്കേണ്ടെന്ന് തീരുമാനിച്ചത്.
കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ തീയറ്ററില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് ഇന്നലെ തന്നെ നാദിര്‍ ഷാ ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
എസ്ര, ജോമോന്റെ സുവിശേഷം, ഫുക്രി, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് ക്രിസ്തുമസ് റിലീസീന് ഒരുങ്ങിയിരുന്ന ചിത്രങ്ങള്‍. വിതരണക്കാരുടേയും നിര്‍മ്മാതാക്കളുടേയും ഇടയില്‍ നിന്ന് ഭിന്ന സ്വരം ഉയര്‍ന്നതോടെ ദിവസങ്ങള്‍ നീണ്ട സരമരത്തിന് ശക്തി കുറഞ്ഞിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here