ചിള്‍ഡ്രസ്‍സ് ഹോമിലെ കുട്ടികള്‍ക്ക് കളക്ടര്‍ ബ്രോ വഴി ഫുട്ബോള്‍ പരിശീലനം

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് പുതുവര്‍ഷത്തില്‍ ഫുട്ബോള്‍ പരിശീലനം ആരംഭിക്കുന്നു. ജനുവരി രണ്ടിനാണ് പരിശീലനം, ഇതിനോട് അനുബന്ധിച്ച് ജില്ലാ കളക്ടറുടെ ടീം കുട്ടികളുമായി മത്സരിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ഇതേ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

കുവൈറ്റിലുള്ള കോഴിക്കോട്ടുകാരുടെ ഒരു വാട്സാപ്പ് കൂട്ടായ്മയാണ് കുട്ടികൾക്കായുള്ള ക്രിസ്മസ് നവവത്സര സമ്മാനമായി പരിശീലന ഉപകരണങ്ങൾ നൽകുന്നത്. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ജനുവരി 2 നു വൈകീട്ട് പരിശീലന ഉപകരണങ്ങൾ കൈമാറും. അന്ന് തന്നെയാണ് ”കംപാഷനേറ്റ് കോഴിക്കോട് ഇലവൻ” എന്ന പേരില്‍ ഇരുടീമുകളും ഏറ്റുമുട്ടുന്നതും.

NO COMMENTS

LEAVE A REPLY