Advertisement

കഴിഞ്ഞ വർഷം ബിജെപിയ്ക്ക് സംഭാവനയായി ലഭിച്ചത് 76.85 കോടി രൂപ

December 22, 2016
Google News 1 minute Read
bjp

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലെ വിവിധ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവനായി ലഭിച്ചത് നൂറുകോടിയിലേറെ തുക. ഇതിൽ ബിജെപിയ്ക്ക് ലഭിച്ചത് മാത്രം 76.85 കോടി രൂപ.

പാർട്ടികൾ നിയമപ്രകാരം നൽകേണ്ട, 20000 രൂപയ്ക്ക് മുകളിലെ സംഭാവനകളുടെ കണക്കുപ്രകാരമാണ് ഇത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ്, നാഷണൽ ഇലക്ഷൻ വാച്ച് എന്നിവർ നടത്തിയ അന്വേഷണത്തില്ാണ് കണ്ടെത്തൽ.

1744 സംഭാവനകളിൽനിന്നായി 102.2 കോടി രൂപ വിവിധ പാർട്ടികൾ കൈപ്പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കോൺഗ്രസ്, എൻസിപി, സിപിഐ, സിപിഎം, തൃണമൂൽ കോൺഗ്രസ് എന്നിവർക്ക് ലഭിച്ച തുകയുട മെൂന്നിരട്ടിയാണ് ബിജെപിയ്ക്ക് ലഭിച്ചത്. 613 സംഭാവനകളിൽ നിന്നാണ് ഈ തുക അവർക്ക് ലഭിച്ചത്. 20.42 കോടി രൂപയുമായി കോൺഗ്രസാണ് രണ്ടാംസ്ഥാനത്ത്.

Parties raked in Rs. 100 cr. in big donations: Study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here