പുരോഹിതന്റെ വൃക്ക യുവതിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ശസ്ത്രക്രിയ വിജയകരം

ഫാദര്‍ ഷിബുവിന്റെ വ‍ൃക്ക ഹയറുന്നീസയുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ശസ്ത്രക്രിയ വിജയകരം. ഇന്നലെ ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം വൃക്കദാതാവിന്‍െറയും സ്വീകര്‍ത്താവിന്‍െറയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇരുവരും തീവ്രപരിചരണ വിഭാഗത്തിലാണ്. ഫാ. ഷിബുവിന് നാല് ദിവസത്തിന് ശേഷവും ഹയറുന്നിസക്ക് ഒരാഴ്ചക്ക് ശേഷവും ആശുപത്രി വിടാനാകും.

ചാവക്കാട് സ്വദേശിനിയായ ഹയറുന്നീസ കഴിഞ്ഞ രണ്ട് വര്‍ഷമായി ഡലാലിസിസ് ചെയ്ത് വരികയായിരുന്നു. ഫാ. ഡേവിസ് ചിറമ്മേല്‍ സ്ഥാപകനായ കിഡ്നി ഫെഡറേഷന്‍ വഴിയാണ് ഫാദര്‍ ഷിബുവിന്റെ വൃക്ക ഹയറുന്നീസയെ തേടിയെത്തിയത്. വയനാട് ചീങ്ങേരി സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരിയാണ് ഫാദര്‍. ഷിബു കുറ്റിപറിച്ചേല്‍.

priest  donated kidney, kochi, father shibu

NO COMMENTS

LEAVE A REPLY