പച്ചക്കറിയ്ക്ക് പകരം കടല കൊറിക്കൂ; ജനങ്ങൾക്ക് മന്ത്രിയുടെ ഉപദേശം

radha mohan singh

പച്ചക്കറിയ്ക്ക് പകരം കടല കൊറിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര കൃഷി മന്ത്രി വിവാദത്തിൽ. നോട്ട് നിരോധനത്തിൽ പച്ചക്കറികളുടെ വില കൂടിയത് മൂലം ജനങ്ങൾ ദുരിതത്തിലാണെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോഴാണ് ജനത്തെ പരിഹസിച്ചുകൊണ്ട് മന്ത്രി മറുമടി നൽകിയത്.

എന്നാൽ ഇതുകേട്ട് നിന്നവരെല്ലാം ചിരിക്കുകയായിരുന്നു. മാധ്യമപ്രവർത്തകനായ സായന്തൻ ബേറയാണ് ഓഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് മന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY