നൽകാൻ മറുപടിയില്ലാത്തതിനാലാണ് മോഡി പരിഹസിക്കുന്നതെന്ന് രാഹുൽ

rahul gandhi rahul gandhi on modi rain coat statement

അഴിമതിയാരോപണം നടത്തിയ തന്നെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി യ്ക്ക് മറുപടിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നെ പരിഹസി ച്ചോട്ടെ പകരം അഴിമതി നടത്തിയോ ഇല്ലയോ എന്ന് മറുപടി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

പണത്തിന് വരി നിൽക്കുന്നത് പാവങ്ങളാണ്. പണക്കാരാരും എങ്ങും വരിനിൽക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. തനിക്ക് നൽകാൻ മറുപടിയില്ലാത്തതിനാലാണ് മോഡി പരിഹസിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി പലരിൽനിന്നായി കോടികൾ കോഴ വാങ്ങിയെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെ പരിഹസിച്ച് രാഹുൽ പ്രസംഗിക്കാൻ പഠിച്ചുവെന്നാണ് മോഡി മറുപടി നൽകിയത്.

NO COMMENTS

LEAVE A REPLY