സഞ്ജുവിനെതിരെ കടുത്ത നടപടിയില്ല

enquiry against sanju v samson

ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ കടുത്ത നടപടിയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജുവിന് ദോഷകരമായ നടപടികൊളൊന്നും തന്നെ ഉണ്ടാകില്ലെന്നും കെസിഎ അച്ചടക്കസമിതി പറഞ്ഞു. സഞ്ജുവിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ചതിന് ശേഷമാണ് തീരുമാനം.

തെറ്റ് പറ്റിയെന്ന് സഞ്ജു
തനിക്ക് തെറ്റുപറ്റിയെന്നും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കാത്തതിനാലാണ് താൻ ഇത്തരത്തിൽ പെരുമാറിയതെന്നും സഞ്ജു പറഞ്ഞു. സംസ്ഥാനത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. അതിന്റെ വിഷമംകൊണ്ടാണ് ബാറ്റ് തല്ലിപ്പൊട്ടിച്ചതും ഡ്രസ്സിങ് റൂമിൽനിന്ന് ഇറങ്ങിപ്പോയതെന്നും സഞ്ജു വ്യക്തമാക്കി. ഇനിയെല്ലാം തീരുമാനിക്കേണ്ടത് കെസിഎ ആണെന്നും സഞ്ജു.

NO COMMENTS

LEAVE A REPLY