ഡ്യൂട്ടി ടൈം തീർന്നതോടെ പൈലറ്റ് ഇറങ്ങിപ്പോയി; വിമാനത്തിൽ കുടുങ്ങി യാത്രക്കാർ

air india

ഡ്യൂട്ടി ടൈം തീർന്നതോടെ പൈലറ്റ് വിമാനത്തിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ യാത്രക്കാർ വിമാനത്തിൽ കുടുങ്ങി. എയർ ഇന്ത്യയുടെ ദുബായ്-കോഴിക്കോട് വിമാനം മൂടൽമഞ്ഞ് മൂലം കൊച്ചിയിലറക്കിയപ്പോഴായിരുന്നു സംഭവം. 10.30നാണ് വിമാനം കൊച്ചിയിലിറക്കിയത്.

ഡ്യൂട്ടി ടൈം തീർന്നെന്ന് പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ വിമാനത്തിന്റെ തുടർയാത്ര മുടങ്ങുകയായിരുന്നു. പുതിയ ക്രൂവിനെ എത്തിച്ച് യാത്ര തുടരുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

NO COMMENTS

LEAVE A REPLY