പെരിങ്ങോമിൽ ഹോട്ടലിന് തീപിടിച്ചു

fire woman found burnt at firewood store room

കണ്ണൂരിലെ പെരിങ്ങോമിൽ ഹോട്ടലിന് തീ പിടിച്ചു. പെരിങ്ങോം സിന്റിക്കേറ്റ് ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിനാണ് തീപിടിച്ചത്. ഹോട്ടലിന്റെ അടുക്കള ഭാഗം പൂർണ്ണമായും കത്തി നശിച്ചു.

എം ലത്തീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള നുനു ഫാസ്റ്റ്ഫുഡ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് ഹോട്ടൽ കത്തിനശിച്ചത് കാണ്ടത്. അടുക്കളയ്ക്ക് സമീപം രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

NO COMMENTS

LEAVE A REPLY