വിദ്യാർത്ഥികളുടെ സൗജന്യ യാത്ര നിർത്തണമെന്ന് കെഎസ്ആർടിസി

KSRTC

വിദ്യാർത്ഥികളുടെ സൗജന്യ യാത്ര അവസാനിപ്പിക്കണമെന്ന് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടു. വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വരുമാനത്തിൽ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്ന് കെഎസ്ആർടിസി എംഡി അറിയിച്ചു.

കഴിഞ്ഞ മന്ത്രിസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗതമന്ത്രിയായിരിക്കെയാണ് വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര സൗകര്യം കെഎസ്ആർടിസി നൽകിയത്. 2015 ഫെബ്രുവരി ഒന്ന് മുതലാണ് സംസ്ഥാനത്തെ പ്ലസ് ടുവരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിച്ചത്.

വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് നൽകാൻ തയ്യാറാണ് എന്നാൽ പൂർണ്ണമായും സൗജന്യ യാത്ര നൽകാനാകില്ലെന്നും എംഡി സർക്കാരിനെഴുതിയ കത്തിൽ പറയുന്നു.

NO COMMENTS

LEAVE A REPLY