എന്തിന് മകള്‍ക്ക് വേണ്ടി കമലുമായി പിരിഞ്ഞു, സത്യം തുറന്ന് പറഞ്ഞ് ഗൗതമി

gauthami

കമലുമായി ജീവിതം തുടങ്ങിയതില്‍ പിന്നെ സ്വന്തം മകളെ വേണ്ടത്ര വിധത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല, ഇതാണ് ഗൗതമി കമലുമായുള്ള വേര്‍പിരിയലിന് കാരണമായി മാധ്യമങ്ങളോട് അന്ന്  പറഞ്ഞത്.
കാരണം അത് തന്നെയാണെങ്കിലും, കമലിന്റെ ഭാഗത്ത് നിന്ന് വന്ന ശക്തമായ ആ അവഗണന എന്തായിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗൗതമി ഇപ്പോള്‍.  ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമലില്‍ നിന്നും തന്റെ മകള്‍ സുബ്ബലക്ഷ്മി നേരിട്ട അവഗണനയെ കുറിച്ച ഗൗതമി തുറന്ന് പറഞ്ഞത്.

കമല്‍ സ്വന്തം മക്കളെ സിനിമയിലേക്ക് കൈപിടിച്ച് ഉയര്‍ത്തി. എന്നാല്‍ തന്റെ മകള്‍ സുബ്ബലക്ഷ്മിക്ക് സിനിമയില്‍ നിന്ന് അവസരം ലഭിച്ചപ്പോള്‍ കണ്ടില്ല എന്ന് നടിച്ചു എന്നും ഗൗതമി പറയുന്നു. തന്റെ മകള്‍ക്ക് താന്‍ മാത്രമേ ഉള്ളൂ എന്ന് തനിക്ക് അന്ന് മനസിലായെന്നും ഗൗതമി പറയുന്നു. ഇതോടെയാണ് പിരിയാന്‍ തീരുമാനിച്ചതെന്നും ഗൗതമി മാസികയോട് പറഞ്ഞു.

gauthami, kamal,  separated

NO COMMENTS

LEAVE A REPLY