കലൂര്‍ സ്റ്റേഡിയത്തിന് അപൂര്‍വ്വ റെക്കോര്‍ഡ് നേടിക്കൊടുത്ത് ആരാധകര്‍

0
347

കലൂര്‍ സ്റ്റേഡിയത്തില്‍ ഫുട് ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ അവിടെ ഉണ്ടാക്കിയ ആരവം കൊണ്ട്  സ്റ്റേഡിയത്തിന് ഒരു റെക്കോര്‍‍‍‍‍ഡ് നേടികൊടുത്തിരിക്കുകയാണ് ആരാധകര്‍.  ലോകത്തിലെ അ‍ഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം എന്ന പദവിയാണ് ഇപ്പോള്‍ കലൂര്‍ സ്റ്റേഡിയത്തിന് സ്വന്തമായിരിക്കുന്നത്.

128ഡെസിബല്‍ ശബ്ദമാണ് ഫൈനല്‍ നടന്ന ദിവസം സ്റ്റേഡിയത്തില്‍ മുഴങ്ങിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 54, 146പേരാണ് അന്ന് കളി കാണാന്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്.
സെമിഫൈനല്‍ ദിനത്തില്‍ 123 ഡെസിബലായിരുന്നു ശബ്ദതീവ്രത.

അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബ്ബായ കന്‍സാസ് സിറ്റി ചീഫ്സിന്റെ ആരാധകര്‍ ആരോഹെഡ് സ്റ്റേഡിയത്തില്‍ 2014 സെപ്തംബര്‍ 29ന് ഉണ്ടാക്കിയ 142.2 ഡെസിബെല്‍ ആണ് നിലവില്‍ ഉള്ള ലോക റെക്കോഡ്.

NO COMMENTS

LEAVE A REPLY