ജോമോള്‍ വീണ്ടും സിനിമയിലേക്ക്

jomol

ജോമോള്‍ വലിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു. വികെ പ്രകാശിന്റെ ചിത്രത്തിലൂടെയാണ് ഈ തിരിച്ച് വരവ്. കളര്‍ഫുള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിജയ് ബാബുവാണ് നായകന്‍.
ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോള്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. പിന്നീട് ഒരു വലിയ ഇടവേളയ്ക്ക് ശേഷം എന്ന് സ്വന്തം ജാനകി കുട്ടിയില്‍ നായികയായി വീണ്ടും എത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും, ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയാവുകയും ചെയ്തു. രാക്കിളിപ്പാട്ടിലാണ് ജോമോള്‍ അവസാനമായി അഭിനയിച്ചത്. ഒരു പ്രിയദര്‍ശന്‍ ചിത്രമായിരുന്നു ഇത്.

jomol, vk prekash ,malayalam film, colorful

NO COMMENTS

LEAVE A REPLY