പോലീസിന് മുന്നറിയിപ്പുമായി കോടിയേരി

kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur

കേരളാ പോലീസിന് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാരിന് പ്രഖ്യാപിത പോലീസ് നയമുണ്ടെന്നും ഈ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

ദേശീയഗാനം, യുഎപിഎ എന്നീ വിഷയങ്ങളിലെ പോലീസ് നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ പൊതു വികാരം ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമാ.യി കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദൻ, എംഎ ബേബി എന്നിവരും പോലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY