ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു

സംസ്ഥാനത്തെ ഭിന്നലിംഗക്കാരില്‍ 55 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങി. അര്‍ഹരായവരുടെ പട്ടിക സാമൂഹിക ക്ഷേമ വകുപ്പ് ശേഖരിക്കുകയാണ്.
55മുതല്‍ 60 വയസ്സുവരെയുള്ളവരെ ഒരു വിഭാഗമാക്കിയും, 60തിന് മുകളില്‍ പ്രായം ഉള്ളവരെ പ്രത്യേക വിഭാഗമാക്കിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ തന്നെ പെന്‍ഷന്‍ കൊടുത്തു തുടങ്ങും.

NO COMMENTS

LEAVE A REPLY