ലിബിയയില്‍ 118 യാത്രക്കാരുമായി വിമാനം റാഞ്ചി

breaking-news

ലിബിയയിൽ നിന്നും 118  യാത്രക്കാരുമായി പുറപ്പെട്ട വിമാനം അ​​ക്രമികൾ റാഞ്ചി മാൾട്ടയിൽ ഇറക്കി. ഗദ്ദാഫി അനുകൂലികളാണ് റാഞ്ചിയതെന്നാണ് സൂചന.  തെക്ക്​ പടിഞ്ഞാറൻ ലിബിയയിലെ സേബയിൽ നിന്നും തലസ്ഥാനമായ ട്രിപോളിയിലേക്ക്​ യാത്രതിരിച്ച വിമാനമാണ് അക്രമികള്‍​ റാഞ്ചിയത്​. വിമാനം മാൾട്ടയിൽ ഇറക്കിയതായി ഒൗദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. മാൾട്ട പ്രധാനമന്ത്രി ജോസഫ്​ മസ്​കറ്റ്​ ട്വിറ്ററിലൂടെ വാര്‍ത്ത സ്ഥിരീകരിച്ചു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള ആഫ്രിഖിയാ  എയർലൈൻസി​െൻറ എയർബസ്​ എ 320 വിമാനമാണ്​ അക്രമികൾ റാഞ്ചിയത്​. ​ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ വിമാനം തകർക്കുമെന്നും അക്രമികൾ ഭീഷണി മുഴക്കിയിട്ടുണ്ട്​.  പ്രാദേശിക സമയം രാത്രി 11.32നാണ് വിമാനം മാൾട്ടയിൽ ഇറക്കിയത്​.

 

NO COMMENTS

LEAVE A REPLY