ഷാർജ ഭരണാധികാരി കേരളം സന്ദർശിക്കും

al-qwasimi

ഷാർജ ഭരണാധികാരി അടുത്ത വർഷം കേരളം സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഷാർജ ബിദാ പാലസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷേക്ക് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി ഇക്കാര്യം അറിയിച്ചത്.

അടുത്ത വർഷം സെപ്റ്റംബറിലാകും സന്ദർശനം. ഏറെ സൗഹാർദപരമായ കൂടിക്കാഴ്ചയിൽ മലയാളികളെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൂടിക്കാഴ്ചയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ.എ. റഹീം, എം.എ. യൂസഫലി, മുഖ്യമന്ത്രിയുടെ മീഡിയ അഡൈ്വസർ ജോൺ ബ്രിട്ടാസ് എന്നിവരും സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY