തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം

pinarayi vijayan

തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം നല്‍കുമെന്ന് പിണറായി വിജയന്‍. അടുത്ത ജോലി ലഭിക്കുന്നത് വരെയുള്ള ആറ് മാസക്കാലയളവിലേക്കാണ് ഈ തുക നല്‍കുക.ജയിലിൽ കഴിയുന്ന മലയാളികൾക്ക് നിയമസഹായം നൽകാൻ അഭിഭാഷക പാനലിന്റെ സേവനം ലഭ്യമാക്കും. പ്രവാസികുടുംബങ്ങള്‍ക്കായി ഷാര്‍ജയില്‍ ഫാമിലി സിറ്റി ,ക്ലിനിക്ക്, സ്ക്കൂള്‍ എന്നിവ ഷാര്‍ജ ഭരണാധികാരികളുടേ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഗൾഫിൽ വെച്ച് അസുഖം ബാധിച്ചവരെ അടിയന്തിര ചികിത്സക്കായി നാട്ടിലെത്തിക്കാൻ പ്രത്യേക സൗകര്യമേർപ്പെടുത്തും.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സഹായം നൽകും. മരണമടയുന്ന നിർധനരായ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ സഹായം ലഭ്യമാക്കും.
പ്രവാസി പുനരധിവാസം, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ അധികം വൈകാതെ സര്‍ക്കാറില്‍ നിന്ന് തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

pinarayi vijayan, sharja visit, pravasi

NO COMMENTS

LEAVE A REPLY